
കോതമംഗലം : കെ.എസ്.ആർ.ടി.സി ബസിലെ യാത്രക്കിടെ പ്രാഥമികാവശ്യത്തിനിറങ്ങിയ യാത്രക്കാരി കുഴഞ്ഞുവീണ് മരിച്ചു. വാരപ്പെട്ടി ഇഞ്ചൂർ കൊച്ചുപറമ്പിൽ പരേതനായ നന്ദനന്റെ ഭാര്യ വാസന്തിയാണ് (68, ബേബി) മരിച്ചത്. തിരുവനന്തപുരത്ത് നിന്ന് കോതമംഗലത്തേക്കുള്ള യാത്രക്കിടെയാണ് സംഭവം. തിരുവല്ല ഡിപ്പോയിലാണ് വാസന്തി കുഴഞ്ഞുവീണത്. ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചു. റിസർവേഷൻ ടിക്കറ്റിന്റെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിലൂടെയാണ് ആളെ തിരിച്ചറിഞ്ഞത്. വാസന്തിയുടെ സംസ്‌കാരം പിന്നീട്. മക്കൾ : മനോജ്, മഞ്ജു (ഇരുവരും ഓസ്‌ട്രേലിയ ).