fireforce

കോതമംഗലം: ഭൂതത്താൻകെട്ട് പെരിയാറിൽ കാണാതായ ആൾക്കുവേണ്ടി ആധുനിക സംവിധാനം ഉപയോഗിച്ച് നടത്തിയ തെരച്ചിലും വിഫലമായി. റിമോട്ട് ഓപ്പറേറ്റ് വെഹിക്കിൾ അണ്ടർവാട്ടർ ക്യാമറ ഉപയോഗിച്ച് ഫയർഫോഴ്സിന്റെ കോതമംഗലം, ഗാന്ധിനഗർ സ്കൂബ ടീമുകളാണ് തെരച്ചിൽ നടത്തിയത്. ശനിയാഴ്ചയാണ് വടാട്ടുപാറ സ്വദേശി ദിനേശ് (46) പെരിയാറിൽ ചാടിയത്. മൂന്ന് ദിവസമായി തെരച്ചിൽ തുടരുകയാണ്. ദിനേശ് പാറയിടുക്കുകളിൽ കുടുങ്ങുകയോ താഴേക്ക് ഒഴുകി പോകുകയോ ചെയ്തിരിക്കാമെന്നാണ് നിഗമനം.