u
തുരുത്തിക്കര അഗ്രിക്കൾച്ചറൽ സൊസൈറ്റിയുടെ വാർഷിക പൊതുയോഗം അനൂപ് ജേക്കബ് എംഎൽഎ ഉദ്ഘാടനം ചെയ്യുന്നു

മുളന്തുരുത്തി: തുരുത്തിക്കര അഗ്രിക്കൾച്ചറൽ സൊസൈറ്റിയുടെ വാർഷിക പൊതുയോഗം അനൂപ് ജേക്കബ് എം.എൽ എ ഉദ്ഘാടനം ചെയ്തു സൊസൈറ്റി പ്രസിഡന്റ് വേണു മുളന്തുരുത്തി അദ്ധ്യക്ഷനായി. ഫാക്ട് മുൻ ചെയർമാൻ ജോർജ് സ്ലീബ, മിൽമ മേഖലാ ചെയർമാൻ സി.എൻ. വൽസലൻ പിള്ള, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ ജറിൻ ടി. ഏലിയാസ്, ലിജോ ജോർജ്, പോൾ ചാമക്കാല, ടി.കെ. മോഹനൻ, ടി.കെ. ജോസഫ്, ജിനു ജോർജ്, ലിജോ ചാക്കോച്ചൻ, ബാബു ഞാറുകാട്ടിൽ, കെ.കെ. ജോർജ്, സി.ആർ. രാധാകൃഷ്ണൻ, ബേസിൽ കിഴക്കേടം, ഗീത മോഹൻ എന്നിവർ സംസാരിച്ചു. മുതിർന്ന കർഷക തൊഴിലാളികളെ ആദരിച്ചു.