പള്ളുരുത്തി​: മൂന്നുവർഷത്തെ താത്കാലിക സേവനത്തിനുശേഷം കൊച്ചി കോർപ്പറേഷൻ സ്ഥിരപ്പെടുത്തിയ തോപ്പുംപടി സർക്കിൾ എട്ടിലെ സാനിറ്റേഷൻ വർക്കർമാരായ ഷീന കെ. ആർ, സനിത. ആർ, സീമ എ. പി, നിഷാദ് പി. എം, സജി ഇ. ജി. എന്നിവരെ ആദരിക്കുന്നു. ഇടപ്പള്ളി സർക്കിളിലേക്ക് സ്ഥലംമാറിപ്പോകുന്ന ഇവരെ നവംബർ നാലിന് ഉച്ചയ്ക്ക് 12ന് തോപ്പുംപടി പട്ടേൽ മാർക്കറ്റ് റോഡിലുള്ള മാരിയോൺ ഹാളിൽ നടത്തുന്ന ചടങ്ങിൽ കൗൺസിലർ ഷീബ ഡുറോം ആദരിക്കും. കെ.ജെ. മാക്സി എം.എൽ.എ ഉദ്ഘാടനം ചെയ്യും. ഹെൽത്ത് ഇൻസ്പെക്ടർമാരായ സുഷ, എം. ഷാജി, മാലിനി ഒ. എസ്, ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ അന്ന ഡയാന എന്നിവരെയും ആദരിക്കും.