
കൊച്ചി: ചാർട്ടേർഡ് അക്കൗണ്ടന്റ് വിദ്യാർത്ഥികളുടെ ദേശീയ സമ്മേളനം നവംബർ ഒന്ന്, രണ്ട് തീയതികളിൽ കലൂർ ഗോകുലം കൺവെൻഷൻ സെന്ററിൽ നടക്കും. ദി ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് ചാർട്ടേഡ് അക്കൗണ്ടന്റ്സ് ഒഫ് ഇന്ത്യയുടെ ബോർഡ് ഒഫ് സ്റ്റഡീസാണ് സംഘാടകർ. ഒന്നിന് ഉച്ചയ്ക്ക് ഒന്നിന് പശ്ചിമബംഗാൾ ഗവർണർ ഡോ.സി.വി ആനന്ദബോസ് സമ്മേളനം ഉദ്ഘാടനം ചെയ്യും. ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ, ഐ.സി.എ.ഐ പ്രസിഡന്റ് ചരൺജോത് സിംഗ് നന്ദ, ബോർഡ് ഒഫ് സ്റ്റഡീസ് ചെയർമാൻ ഡോ. രോഹിത് റുവാതിയ, വൈസ് ചെയർമാൻ സഞ്ജിബ് സാംഗി എന്നിവർ പങ്കെടുക്കും. ഐ.സി.എ.ഐ എറണാകുളം ശാഖയും സ്റ്റുഡന്റ്സ് അസോസിയേഷൻ (സികാസ) ശാഖയും സംയുക്തമായാണ് സമ്മേളനം സംഘടിപ്പിക്കുന്നത്.