കൊച്ചി: കൊച്ചി കോർപ്പറേഷൻ ഭരണം നിലനിറുത്തുകയെന്ന ലക്ഷ്യത്തോടെ എൽ.ഡി.എഫ് എറണാകുളം മണ്ഡലം കമ്മിറ്റി ഇന്നും നാളെയും വികസന സന്ദേശയാത്ര സംഘടിപ്പിക്കും. ഇന്ന് രാവിലെ 9ന് വടുതല പാലത്തിന് സമീപം ആരംഭിക്കുന്ന ജാഥ സി.പി.എം സംസ്ഥാന കമ്മിറ്റിഅംഗം എം. അനിൽകുമാർ ഉദ്ഘാടനം ചെയ്യും. വൈകിട്ട് ആറിന് പുതുക്കലവട്ടത്ത് സമാപനസമ്മേളനം ജനതാദൾ (എസ്) സംസ്ഥാന ജനറൽ സെക്രട്ടറി സാബു ജോർജ് നിർവഹിക്കും. നാളെ കോമ്പാറ ആനന്ദപുരം ജംഗ്ഷനിൽ ആരംഭിക്കുന്ന ജാഥയുടെ ഉദ്ഘാടനം സി.പി.ഐ ജില്ലാ സെക്രട്ടറി എൻ. അരുൺ ഉദ്ഘാടനം ചെയ്യും. വൈകിട്ട് 5.30ന് തേവരഫെറിയിൽ സമാപിക്കുമെന്ന് കൺവീനർ കുമ്പളം രവി അറിയിച്ചു.
ജാഥാ ക്യാപ്ടൻ സി.പി.എം ഏരിയാ സെക്രട്ടറി സി മണി, വൈസ് ക്യാപ്ടൻ സി.പി.ഐ എറണാകുളം മണ്ഡലം സെക്രട്ടറി സി.എ. ഷക്കീർ, ജാഥാ മാനേജർ സി.പി.എം ഏരിയാകമ്മിറ്റി അംഗം വി.വി. പ്രവീൺ എന്നിവർ നേതൃത്വംനൽകും.