ആലുവ: ലൈസൻസ്ഡ് എൻജിനിയേഴ്സ് ആൻഡ് സൂപ്പർവൈസേഴ്സ് ഫെഡറേഷൻ (ലെൻസ്ഫെഡ്) ആലുവ ഏരിയാ സമ്മേളനം ഇന്ന് രാവിലെ 10 മുതൽ പറവൂർകവല നമ്പൂതിരിമഠം ഹാളിൽ നടക്കുമെന്ന് പ്രസിഡന്റ് അരുൺകുമാർ, സെക്രട്ടറി എം.പി. അനിതകുമാരി എന്നിവർ വാർത്താസമ്മേളനത്തിൽ അറിയിച്ചു.
അൻവർ സാദത്ത് എം.എൽ.എ സമ്മേളനം ഉദ്ഘാടനം ചെയ്യും. നഗരസഭ ചെയർമാൻ എം.ഒ. ജോൺ മുഖ്യാതിഥിയായിരിക്കും. ജില്ലാ പ്രസിഡന്റ് കെ.എസ്. അനിൽകുമാർ മുഖ്യപ്രഭാഷണം നടത്തും. കൗൺസിലർ ഗെയിൽസ് ദേവസി പയ്യപ്പിള്ളി, വി.ജി. ജോസ്, സി.എ. ബാബു, എ.എസ്. സുധീർ, പി.ഡി. അനിൽകുമാർ, ഷാജി അഗസ്റ്റ്യൻ, പി.എസ്. സഫ്ന, എം.എസ്. ഫാത്തിമ എന്നിവർ സംസാരിക്കും.
സർക്കാർ നടപ്പാക്കിയ കെ- സ്മാർട്ട് ലഘൂകരിക്കുന്നതിന് നടപടി സ്വീകരിക്കണമെന്ന് ഭാരവാഹികൾ ആവശ്യപ്പെട്ടു. ആലുവ ഏരിയയിലെ 227 അംഗങ്ങളും ഒമ്പത് അസോസിയേറ്റ് അംഗങ്ങളും സമ്മേളനത്തിൽ പങ്കെടുക്കും. ട്രഷറർ അബ്ദുൽ റസാഖ്, കൺവീനർ സാബിത് എളമന എന്നിവരും വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.