കളമശേരി: കളമശേരിയിലെ ലിറ്റിൽ ഫ്ലവർ എൻജിനിയറിംഗ് ഇൻസ്റ്റിറ്റ്യൂട്ട് രണ്ട് സംരംഭങ്ങൾ ആരംഭിച്ചു. ഐ.ഐ.ടി പാലക്കാട്, ഡിവൈസ് ഇലക്ട്രോണിക്സ് പ്രൈവറ്റ് ലിമിറ്റഡ് എന്നിവയുടെ സഹകരണത്തോടെ ഇ.വി സർവീസിംഗ് ആൻഡ് മെയിന്റനൻസ് കോഴ്‌സ് ആരംഭിച്ചു. സൗത്ത് ഇന്ത്യൻ ബാങ്കിന്റെ സഹകരണത്തോടെ അഡ്വാൻസ്ഡ് ലേസർ വെൽഡിംഗ് ആൻഡ് ബ്ലാസ്റ്റിംഗ് മെഷീൻ കമ്മിഷൻ ചെയ്തു.
വരാപ്പുഴ അതിരൂപത വികാരി ജനറൽ മാത്യു കല്ലിങ്കൽ ഉദ്ഘാടനം ചെയ്തു. ഡയറക്ടർ ആൻഡ് പ്രിൻസിപ്പൽ ഫാ. ആന്റണി ഡോമിനിക് ഫിഗരേദൊ, ഡോ. സായ് ശ്യാം നാരായണൻ, ശേഖർ മലാനി, ഡോ. ഐജു തോമസ്, രഞ്ജിത് ആർ. നായർ എന്നിവർ സംസാരിച്ചു.