
അങ്കമാലി: ആലുവ താലൂക്ക് ലൈബ്രറി കൗൺസിൽ സംഘടിപ്പിച്ച സർഗോത്സവം സമാപിച്ചു. യു.പി, എച്ച്.എസ് വിഭാഗങ്ങളായി വിവിധ ലൈബ്രറികളിൽ നിന്ന് എത്തിയ വിദ്യാർത്ഥികളാണ് മത്സരത്തിൽ പങ്കെടുത്തത്. നായത്തോട് ജി. മെമ്മോറിയൽ ഹയർ സെക്കൻഡറി സ്കൂളിൽ നടന്ന സർഗോത്സവത്തിന് തുടക്കം കുറിച്ച് പി.എൻ. പണിക്കർ പുരസ്കാര ജേതാവ് ടി.പി.വേലായുധൻ പതാക ഉയർത്തി.
സ്കൂൾ ഹെഡ്മാസ്റ്റർ മുഹമ്മദ് റാഫി അക്ഷര ദ്വീപം തെളിച്ച് മത്സരത്തിന് തുടക്കം കുറിച്ചു. വൈകിട്ട് നടന്ന സമാപന സമ്മേളനം ടി. വൈ. എല്യാസ് ഉദ്ഘാടനം ചെയ്തു. താലൂക്ക് പ്രഡിഡന്റ് എസ്.എ.എം കമാൽ അദ്ധ്യക്ഷനായി. മത്സരത്തിൽ ഏറ്റവും കൂടുതൽ പോയന്റ് നേടിയ തുറവൂർ പെരിങ്ങാംപറമ്പ് ഗ്രാമീണ ഗ്രന്ഥശാലയ്ക്കും രണ്ടാം സ്ഥാനക്കാരായ കാലടി എസ്.എൻ.ഡി.പി. ലൈബ്രറിക്കുമുള്ള ട്രോഫികൾ സ്റ്റേറ്റ് ലൈബ്രറി കൗൺസിൽ പ്രസിഡന്റ് ധർമ്മരാജ് അടാട്ട് നൽകി.
താലൂക്ക് സെക്രട്ടറി വി.കെ. ഷാജി ,രതീഷ്.കെ. മാണിക്ക്യമംഗലം, ഷാജി യോഹന്നാൻ, കെ.സി. വത്സല, കെ. ബി. റെഞ്ജു, ജി. ഉഷാദേവി, കെ.എ.രാജേഷ്, പി.ടി.എ. പ്രസിഡൻ്റ് രവി, വി.ആർ. സുധൻ, പി.ഐ. സമീരൻ, എന്നിവർ പ്രസംഗിച്ചു.