ph

കാലടി : വയലാറിന്റെ 50-ാം ഓർമ്മ ദിനത്തിൽ കാഞ്ഞൂർ പുതിയേടത്ത് സ്മൃതിമണ്ഡപം ഒരുക്കി. വയലാറിന്റെ പിതാവ് പുതിയേടം കളപ്പാട്ട് മഠം കോവിലകത്ത് കേരള വർമ്മയുടെ നാടായ കാഞ്ഞൂരിലാണ് മണ്ഡപം. കവിയുടെ ജീവിത രേഖ അലേഖനം ചെയ്തിട്ടുണ്ട്. കുട്ടികൾക്ക് കളിക്കാനായി പാർക്കും ഓപ്പൺ ജിമ്മും നിർമ്മിച്ചിട്ടുണ്ട്. അങ്കമാലി ബ്ലോക്ക് പഞ്ചായത്തിന്റെ സഹായത്തോടെ കുടുംബമാണ് അങ്കമാലി ബ്ലോക്ക് പഞ്ചായത്തംഗം കെ. വി. അഭിജിത്തിന്റെ നിർദേശപ്രകാരമാണ് സ്മാരകം തീർത്തത്. സ്മൃതി മണ്ഡപത്തിന് എതിർവശത്താണ് വയലാർ ജനിച്ച തറവാട് വീട്. വയലാറിന്റെ പിതാവിന്റെ നാലാം തലമുറക്കാർ ഇവിടെ താമസിക്കുന്നുണ്ട്.