
ആലുവ: തായിക്കാട്ടുകര മാന്ത്രക്കൽ റെസിഡന്റ്സ് അസോസിയേഷൻ പത്താം വാർഷികവും കുടുംബ സംഗമവും ജി.സി.ഡി.എ ചെയർമാൻ കെ.ചന്ദ്രൻപിള്ള ഉദ്ഘാടനം ചെയ്തു. അസോസിയേഷൻ പ്രസിഡന്റ് സി.കെ. ജലീൽ അദ്ധ്യക്ഷനായി. നാടക രംഗത്തെ സമഗ്ര സംഭാവനയ്ക്കുള്ള സംഗിത - നാടക അക്കാഡമി 2025ലെ ഫെലോഷിപ്പ് ജേതാവ് സേവ്യർ പുൽപ്പാടിനെയും കേരള പൊലീസിൽ നിയമനം ലഭിച്ച കുടുംബാംഗം മുഹമ്മദ് അബൂബക്കറിനെയും വിവിധ പരിക്ഷകളിൽ മികച്ച വിജയം നേടിയവരെയും ആദരിച്ചു. വാഴക്കുളം ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് അജി ഹക്കീം, ചൂർണ്ണിക്കര ഗ്രാമപഞ്ചായത്തംഗളായ ലൈല അബ്ദുൾ ഖാദർ, സുബൈദ യൂസഫ്, ഹാഷിം ബ്ലായിപ്പറമ്പിൽ, അനില ബി. പിള്ള, മുഹമ്മദ് അലിയാർ, മായ ബാസ്റ്റിൻ, ക്ലമന്റ് ഡിസുസ എന്നിവർ സംസാരിച്ചു