
ആലുവ: തോട്ടക്കാട്ടുകര നെയ്‌ശേരി (തോപ്പിൽ) തമ്പി സെബാസ്റ്റ്യൻ (71) നിര്യാതനായി. എറണാകുളം തോപ്പിൽ ഓട്ടോമൊബൈൽസ്, ആലുവ തോപ്പിൽ ഏജൻസീസ്, ആലുവ മോട്ടോർ സെയിൽസ് ആൻഡ് സർവ്വീസ് എന്നീ സ്ഥാപനങ്ങളുടെ ഉടമയായിരുന്നു. സംസ്കാരം ഇന്ന് രാവിലെ പത്തിന് തോട്ടക്കാട്ടുകര നിത്യസഹായ മാതാ പള്ളി സെമിത്തേരിയിൽ.
ഭാര്യ: മേരി സെബാസ്റ്റ്യൻ (എടനാട് പെരുമായൻ കുടുംബാംഗം). മക്കൾ: ജിനു സെബാസ്റ്റ്യൻ (അദ്ധ്യാപിക), ജിബിൻ സെബാസ്റ്റ്യൻ (മനേജർ, റിലയൻസ്). മരുമകൻ: അഡ്വ. ലിജോ ജോസഫ്.