bjp
അമ്മയ്ക്കൊരുമരം പദ്ധതിയുടെ വിതരണോദ്ഘാടനം സംസ്ഥാന സെക്രട്ടറി രേണു സുരേഷ് സതീദേവിക്ക് നൽകി നിർവഹിക്കുന്നു

കളമശേരി: ബി.ജെ.പി കളമശേരി വെസ്റ്റ് ഏരിയാകമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ വട്ടേക്കുന്നം എൻ.എസ്.എസ് ഹാളിൽ ആത്മനിർഭർ ഭാരത് അമ്മയ്ക്കൊരു മരം പദ്ധതിയിൽ വിയറ്റ്നാം പ്ലാവുകൾ നൽകി. സംസ്ഥാന സെക്രട്ടറി ഡോ. രേണു സുരേഷ് മഹിളാമോർച്ച ഏരിയാ സെക്രട്ടറി സതിദേവിക്ക് നൽകി വിതരണോദ്ഘാടനം നിർവഹിച്ചു. ഏരിയ പ്രസിഡന്റ് എം.ആർ. രമ്യ അദ്ധ്യക്ഷയായി. നേതാക്കളായ പ്രമോദ് തൃക്കാക്കര, പി.പി. സുന്ദരൻ, പി. സജീവ്, കെ.ആർ. ശ്രീകുമാർ, സി.കെ. ഗോപിനാഥ്, എൻ.പി. ശ്രീകുമാർ, രജിത പ്രസാദ്, ബിന്ദു, വിനോദ് തുടങ്ങിയവർ സംസാരിച്ചു.