പട്ടിമറ്റം: നീലിമല ഇറക്കത്തിന് സമീപം പെരിയാർ വാലി കനാൽ റോഡിലൂടെ പറക്കോട്ടെയ്ക്ക് പോവുകയായിരുന്ന ബുള്ളറ്റ് നിയന്ത്രണം വിട്ട് കനാലിലേക്ക് മറിഞ്ഞു. രാവിലെ 9.30-ഓടെയാണ് സംഭവം. ബൈക്ക് ഓടിച്ചിരുന്ന പറക്കോട് സ്വദേശി മാഹിൻ വാഹനത്തിൽ നിന്ന് ചാടി രക്ഷപ്പെട്ടു.
പട്ടിമറ്റം അഗ്നിരക്ഷാ നിലയം സ്റ്റേഷൻ ഓഫീസർ എൻ.എച്ച്. അസൈനാർ, അസി. സ്റ്റേഷൻ ഓഫീസർ ജോബി മാത്യു എന്നിവരുടെ നേതൃത്വത്തിൽ സേനാംഗങ്ങളായ ആർ. ഷുഹൈബ്, സി.എസ്. അനിൽ കുമാർ, ആർ. രതീഷ്, വി.പി. മിഥുൻ, അനു, അഭിജിത്ത്, രാമചന്ദ്രൻ എന്നിവരും നാട്ടുകാരും ചേർന്ന് ബുള്ളറ്റ് കനാലിൽ നിന്ന് പുറത്തെടുത്ത് ഉടമസ്ഥന് കൈമാറി.