കൊച്ചി: 27-ാമത് അഖില കേരള ഭവൻസ് കലോത്സവത്തിന്റെ രണ്ടാംഘട്ട മത്സരം കാക്കനാട് ഭവൻസ് ആദർശ വിദ്യാലയത്തിൽ 31ന് നടക്കും. 31 സ്‌കൂളുകളിലെ 1200 വിദ്യാർത്ഥികൾ പങ്കെടുക്കും. മുൻ ചീഫ് സെക്രട്ടറിയും കവിയുമായ കെ. ജയകുമാർ ഉദ്ഘാടനം ചെയ്യും. ഭാരതീയ വിദ്യാഭവൻ കൊച്ചി കേന്ദ്ര ചെയർമാൻ വേണുഗോപാൽ സി. ഗോവിന്ദ് അദ്ധ്യക്ഷനാകും. കൊച്ചി കേന്ദ്ര ഡയറക്ടർ ഇ. രാമൻകുട്ടി, പ്രിൻസിപ്പൽ കല്യാണി ശ്രീകുമാർ എന്നിവർ പങ്കെടുക്കും. ഗായകരായ ജിത്തിൻരാജ്, പൂർണശ്രീ ഹരിദാസ് എന്നിവർ സമാപന സമ്മേളനത്തിൽ പങ്കെടുക്കും. അവസാനഘട്ട മത്സരം നവംബർ ഒന്നിന് തൃശൂർ പോട്ടൂർ ഭവൻസ് സ്‌കൂളിൽ നടക്കും.