
കൊച്ചി: ഷോപ്പിംഗ് കോംപ്ലക്‌സ് അടക്കമുള്ള കെട്ടിടങ്ങളുടെ പാർക്കിംഗ് മേഖലയിൽ നിന്ന് ഫീസ് പിരിക്കുന്നതിന് നിയമപരമായ വിലക്കില്ലെന്ന സിംഗിൾ ബെഞ്ച് ഉത്തരവ് ഹൈക്കോടതി ഡിവിഷൻ ബെഞ്ചും ശരിവച്ചു. ലുലു മാളിൽ ഉപഭോക്താക്കളിൽ നിന്ന് പാർക്കിംഗ് ഫീസ് ഈടാക്കുന്നത് നിയമാനുസൃതമാണെന്ന സിംഗിൾ ബെഞ്ച് ഉത്തരവിനെതിരായ അപ്പീൽ തീർപ്പാക്കിയാണ് ജസ്റ്റിസ് സുശ്രുത് അരവിന്ദ് ധർമ്മാധികാരി, ജസ്റ്റിസ് വി.എം. ശ്യാം കുമാർ എന്നിവരുൾപ്പെട്ട ഡിവിഷൻ ബെഞ്ചിന്റെ ഉത്തരവ്. സിംഗിൾ ബെഞ്ച് ഉത്തരവിനെതിരെ ബോസ്‌കോ കളമശേരിയാണ് അപ്പീൽ നൽകിയത്.