വൈപ്പിൻ : ചെറായി സഹോദരൻ അയ്യപ്പൻ സ്മാരക ലൈബ്രറിയിൽ കെ.എൻ. ഉണ്ണിക്കൃഷ്ണൻ എം.എൽ.എയുടെ പദ്ധതി പ്രകാരം ഇ ലൈബ്രറി തുറന്നു. ജില്ലാപഞ്ചായത്ത് അംഗം അഡ്വ. എം.ബി.ഷൈനി ഉദ്ഘാടനം നിർവ്വഹിച്ചു. സ്മാരകം വൈസ് ചെയർമാൻ പൂയ്യപ്പിള്ളി തങ്കപ്പൻ അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി ഡോ. കെ.കെ.ജോഷി , സിപ്പി പള്ളിപ്പുറം, ജോഷി ഡോൺബോസ്‌കോ, എൻ.എസ്. സൂരജ് എന്നിവർ പ്രസംഗിച്ചു.