photo

വൈപ്പിൻ : കണ്ടൽകാടുകളുടെ ആവാസ വ്യവസ്ഥയെക്കുറിച്ചും അവയുടെ പ്രാധാന്യത്തെക്കുറിച്ചും ബോധവത്കരിക്കുന്നതിനും ഗവേഷണത്തെ സഹായിക്കുന്നതിനുമായി മൂന്ന് പദ്ധതികൾ മത്സ്യഫെഡ് ഞാറക്കൽ ഫിഷ് ഫോമിൽ തുടങ്ങി. കണ്ടൽപഠന കേന്ദ്രം, ക്രാബ് ഫാറ്റൽ യൂണിറ്റ്, കരിമീൻ ബ്രീഡിംഗ് യൂണിറ്റ് എന്നിവയാണ് പ്രവർത്തനം ആരംഭിച്ചു. എം.എസ്.സ്വാമിനാഥൻ റിസർവ്വ് ഫൗണ്ടെഷൻ, ബ്യൂമെർക്ക് ഇന്ത്യ ഫൗണ്ടേഷൻ,മത്സ്യഫെഡ് എന്നിവയുടെ പങ്കാളിത്തോടെയാണ് പഠന കേന്ദ്രം ആരംഭിച്ചത്.
മത്സ്യഫെഡ് ചെയർമാൻ ടി.മനോഹരൻ ഉദ്ഘാടനം നിർവഹിച്ചു. ഫാം മാനേഡർ ഇകെ.അഭിജിത്ത്, ബി.ഐ.എഫ് ചെയർമാൻ ആർ.ബാലചന്ദ്രൻ, കോസ്റ്റൽ റിസോഴ്‌സ് ആൻഡ് ഫിഷറീസ് ഡയറക്ടർ ഡോ.എസ്. വെൽവിഴി, സ്വാമിനാഥൻ ഫൗണ്ടേഷനിലെ ഡോ.ബാലസുബ്രഹ്മണ്യൻ, ഐ.സി.എ.ആർ പ്രിൻസിപ്പൽ ഡോ. അജിത്ത്കുമാർ, മത്സ്യഫെഡ് ഡയറക്ടർ ടി. രഘുവരൻ, ഞാറക്കൽ നായരമ്പലം മത്സ്യത്തൊഴിലാളി ക്ഷേമ സഹകരണ സംഘം പ്രസിഡന്റ് പി.ജി.ജയകുമാർ എന്നിവർ പ്രസംഗിച്ചു.മത്സ്യഫെഡ് ബോർഡ് അംഗങ്ങളായ ലത ഉണ്ണിരാജ്,പി. എസ്.സാബു, ഷീല രാജ്കുമാർ,ജില്ലാ മാനേജർ ഫാത്തിമ ഹമീദ്, എം.പി.ഷാജൻ, പി.ബി. മനോജ് തുടങ്ങിയവർ പങ്കെടുത്തു.