tw
തീപിടിച്ച ഇരുചക്രവാഹനം

കാക്കനാട്: അത്താണി ജംഗ്ഷൻ സമീപം ഓട്ടത്തിനിടെ സ്കൂട്ടറിന് തീപിടിച്ചു. ഇന്നലെ രാവിലെ പതിനൊന്നോടെയാണ്‌ സംഭവം. ഉടമസ്ഥനായ ഉമ്മറാണ് സ്കൂട്ടർ ഓടിച്ചിരുന്നത്. സംഭവസ്ഥലത്തുണ്ടായിരുന്ന പൊതുപ്രവർത്തകൻ സാബു പടിയഞ്ചേരി തൊട്ടടുത്തുള്ള കടയിൽനിന്ന് വെള്ളമെടുത്ത് ഒഴിച്ച് തീയണച്ചു. വാഹനത്തിന്റെ മുൻഭാഗം കത്തിപ്പോയി. ഷോർട്ട് സർക്യൂട്ടാണ് കാരണമെന്ന് സംശയിക്കുന്നു.