cusat

കൊച്ചി: കാലാവസ്ഥാ ഡാറ്റകളും ഗ്രഹങ്ങളുടെ ചലനങ്ങളും വലിയ ഗോളത്തിൽ പ്രദർശിപ്പിക്കുന്ന ‘സയൻസ് ഒൺ എ സ്ഫിയർ’ സംവിധാനത്തിന് കുസാറ്റിൽ തുടക്കമായി. സർവകലാശാലയ്ക്ക് കീഴിലുള്ള സെന്റർ ഫോർ സയൻസ് ഇൻ സൊസൈറ്റിയിലാണ് 'സ്ഫിയർവേഴ്‌സ്’ ശാസ്ത്രാവിഷ്‌കാരം പ്രവർത്തനം തുടങ്ങിയത്. സൊസൈറ്റി സ്വന്തമായാണ് സംവിധാനം വികസിപ്പിച്ചത്. ഇതോടൊപ്പം വിർച്ച്വൽ റിയാലിറ്റിയിൽ ശാസ്ത്രത്തിന്റെ അത്ഭുതങ്ങൾ കാണുവാൻ വിർച്ച്വൽ ലാബും സജ്ജീകരിച്ചു. പുതിയ സംരംഭം മന്ത്രി പി.രാജീവ് ഉദ്ഘാടനം ചെയ്തു. കുസാറ്റ് വൈസ് ചാൻസലർ ഡോ. എം.ജുനൈദ് ബുഷിരി അദ്ധ്യക്ഷത വഹിച്ചു. സിസ് ഡയറക്ടർ ഡോ.പി.ഷൈജു, ഫെഡറൽ ബാങ്ക് സീനിയർ വൈസ് പ്രസിഡന്റും സോണൽ മേധാവിയുമായ സി.എം.ശശിധരൻ, ബിനു തോമസ്, ഡോ.കെ.എ‌ൻ.മധുസൂദനൻ, ഡോ.എം.കെ.ജയരാജ് സംസാരിച്ചു.