jc
വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് സമരസമിതിയുടെ നേതൃത്വത്തിൽ നടത്തിയ മാർച്ചും ധർണയും ജോയിന്റ് കൗൺസിൽ ജില്ലാ സെക്രട്ടറി ഹുസൈൻ പതുവന ഉദ്ഘാടനം ചെയ്യുന്നു

കാക്കനാട്: സംസ്ഥാന സർക്കാർ ജീവനക്കാരുടെയും അദ്ധ്യാപകരുടെയും പന്ത്രണ്ടാം ശമ്പളപരിഷ്കരണം അടിയന്തരമായി നടപ്പിലാക്കണമെന്ന് അദ്ധ്യാപക സർവീസ് സംഘടനാ സമരസമിതി ആവശ്യപ്പെട്ടു. കളക്ടറേറ്റിന് മുന്നിൽ നടന്ന പ്രതിഷേധയോഗം ജോയിന്റ് കൗൺസിൽ ജില്ലാ സെക്രട്ടറി ഹുസൈൻ പതുവന ഉദ്ഘാടനം ചെയ്തു. കെ.പി. പോൾ, എം.സി. ഷൈല, പി.എസ്. സുനിൽകുമാർ, ഇ.പി. സാജു, സജു ഉണ്ണിക്കൃഷ്ണൻ, വിജീഷ്ചന്ദ്രൻ തുടങ്ങിയവർ സംസാരിച്ചു.