
മൂവാറ്റുപുഴ: മൂവാറ്റുപുഴ പൊലീസ് സ്റ്റേഷനിൽ ജോലിയിലിരിക്കെ മരിച്ച എസ്.സി.പി.ഒ എം.കെ. സജ്‌നയുടെ കുടുംബ സഹായ നിധി വിതരണം മൂവാറ്റുപുഴ ഡി.വൈ.എസ്.പി പി.എം. ബിജു നിർവഹിച്ചു. കേരള പൊലീസ് ഓഫീസേഴ്‌സ് അസോസിയേഷൻ എറണാകുളം റൂറർ-കൊച്ചി സിറ്റി ജില്ലാ കമ്മിറ്റികളുടെ സംയുക്ത ആഭിമുഖ്യത്തിൽ സമാഹരിച്ച 13,22,550/- രൂപയാണ് വിതരണം ചെയ്തത്.
കെ.പി.ഒ.എ സംസ്ഥാന നിർവാഹക സമിതിയംഗം ബെന്നി കുര്യാക്കോസ് അദ്ധ്യക്ഷത വഹിച്ചു. കെ.പി.എ ജില്ലാ സെക്രട്ടറി പി.എ ഷിയാസ്, ബ്ലോക്ക് പഞ്ചായത്ത് മെമ്പർ അഡ്വ. ബിനി ഷീമോൻ, മാറാടി പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്‌സൺ ജിഷ ജിജോ, പഞ്ചായത്ത് മെമ്പർ ജിബി മണ്ണത്തൂക്കാരൻ, മൂവാറ്റുപുഴ സ്റ്റേഷൻ സബ് ഇൻസ്‌പെക്ടർ അതുൽ പ്രേം, കെ.പി.എ ജില്ലാ കമ്മിറ്റി അംഗം കെ.വി ഗിരീഷ്‌കുമാർ എന്നിവർ സംസാരിച്ചു.