കൊച്ചി: ഫെഡറൽ ബാങ്കിൽ പ്രൊബേഷനറി ഓഫീസർ തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു. സെയിൽസ് ആൻഡ് ക്ലയന്റ് അക്വിസിഷൻ (സ്‌കെയിൽ 1) തസ്തികയിലേക്കുള്ള അപേക്ഷകൾ ഈ മാസം 31വരെ ഓൺലൈനായി സ്വീകരിക്കും. ബിരുദാനന്തര ബിരുദമാണ് യോഗ്യത. 12.84 ലക്ഷം മുതൽ 17ലക്ഷം രൂപ വരെയായിരിക്കും വാർഷിക ശമ്പളം. 27വയസാണ് പ്രായപരിധി. എസ്.സി/ എസ്.ടി വിഭാഗക്കാർക്കും ബാങ്കിംഗ്, ഫിനാൻഷ്യൽ സർവീസസ് ആൻഡ് ഇൻഷ്വറൻസ് (ബി.എഫ്.എസ്.ഐ) മേഖലകളിൽ ഒരു വർഷത്തെ പ്രവൃത്തിപരിചയമുള്ളവർക്കും പ്രായത്തിൽ ഇളവുണ്ട്. കേരളത്തിൽ തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശൂർ, കോഴിക്കോട് ജില്ലകളിലാണ് പരീക്ഷാകേന്ദ്രങ്ങൾ. വിവരങ്ങൾക്ക് www.federalbank.co.in/careers സന്ദർശിക്കുക.