ഇലഞ്ഞി : ഇലഞ്ഞി പഞ്ചായത്ത് കുടുംബശ്രീയുടെ നേതൃത്വത്തിൽ ജെൻഡർ കാർണിവൽ പഞ്ചായത്ത് പ്രസിഡന്റ് പ്രീതി അനിൽ ഉദ്ഘാടനം ചെയ്തു. സി.ഡി.എസ് ചെയർപേഴ്സൺ വത്സ വർഗീസ് അദ്ധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് എൽസി ടോമി ,സ്ഥിരം സമിതി അദ്ധ്യക്ഷന്മാരായ, ജിനിജി ജോയ്, മെറിൻ ജോജി, മാജി സന്തോഷ്, പഞ്ചായത്ത് അംഗങ്ങളായ കെ.കെ . സന്തോഷ് , ജോർജ് ചമ്പമല, എം.പി. ജോസഫ്, സുമോൻ ചെല്ലപ്പൻ, ജില്ലാ പ്രോഗ്രാം മാനേജർ ഷൈൻ ടി. മണി ,സെക്രട്ടറി ബെനി ഫൈസ് സിറിയക്, കെ.വി. രശ്മി എന്നിവർപ്രസംഗിച്ചു.