കൊച്ചി: നെഹ്റു സ്റ്റേഡിയം നവീകരണ കരാറിലെ അഴിമതിയും മരങ്ങൾ മുറിച്ചുകടത്തിയതിന്റെ ഉത്തരവാദിത്വവും ഏറ്റെടുത്ത് ജി.സി.ഡി.എ ഭരണസമിതി പിരിച്ചുവിടണമെന്ന് ആവശ്യപ്പെട്ട് ബി.ഡി.ജെ.എസിന്റെ നേതൃത്വത്തിൽ ഇന്ന് രാവിലെ 11ന് കടവന്ത്രയിലെ ജി.സി.ഡി.എ ഓഫീസിന് മുന്നിൽ ധർണ നടത്തും. എറണാകുളം, തൃക്കാക്കര മണ്ഡലങ്ങൾ സംയുക്തമായി നടത്തുന്ന ധർണ സിറ്റി ജില്ലാ പ്രസിഡന്റ് പി.ബി. സുജിത്ത് ഉദ്ഘാടനം ചെയ്യും.