
പാലക്കുഴ :പാമ്പാക്കുട ബ്ലോക്ക് പഞ്ചായത്ത് 2024 -25 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി 22 ലക്ഷം രൂപ ചെലവഴിച്ച് പൂർത്തീകരിച്ച കല്ലിരിക്കും കണ്ടം നീന്തൽക്കുളത്തിന്റെ ഉദ്ഘാടനം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സ്മിത എൽദോസ് ഉദ്ഘാടനം ചെയ്തു. പാലക്കുഴ പഞ്ചായത്ത് പ്രസിഡന്റ് കെ.എ. ജയ, അദ്ധ്യക്ഷത വഹിച്ചു .ബ്ലോക്ക് പഞ്ചായത്ത് വികസനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ ആലീസ് ഷാജു, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങൾ ,സി . ടി .ശശി, ലളിതാ വിജയൻ, ഗ്രാമപഞ്ചായത്ത് അംഗം, സാലി പീതാംബരൻ എന്നിവർ സംസാരിച്ചു.