cong
കോൺഗ്രസ് സംഘം കലൂർ അന്താരാഷ്ട്ര സ്റ്റേഡിയത്തിൽ

കൊച്ചി: നവീകരണം സംബന്ധിച്ച ദുരൂഹത നീക്കണമെന്നാവശ്യപ്പെട്ട് കോൺഗ്രസ് സംഘം കലൂർ അന്താരാഷ്ട്ര സ്റ്റേഡിയം സന്ദർശിച്ചു. അനുമതിയില്ലാതെ അതിക്രമിച്ച് സ്റ്റേഡിയത്തിൽ കയറിയ സംഘത്തിനെതിരെ ജി.സി.ഡി.എ പൊലീസിന് പരാതിനൽകി.

ഡി.സി.സി പ്രസിഡന്റ് മുഹമ്മദ് ഷിയാസിന്റെ നേതൃത്വത്തിൽ നേതാക്കളായ ദീപ്തി മേരി വർഗീസ്, എം.ആർ. അഭിലാഷ്, ഐ.കെ. രാജു, ജോസഫ് ആന്റണി, ഉല്ലാസ് തോമസ്, സേവ്യർ തായങ്കേരി, പി.ഡി. മാർട്ടിൻ, ബാബു പുത്തനങ്ങാടി, ആന്റണി കുരിയത്തറ, വി.കെ. ശശികുമാർ, വിജു ചൂളക്കൻ, സിജോ ജോസഫ്, കെ.വി. ജോൺസൺ, കെ.എം. കൃഷ്ണലാൽ, സഫൽ വലിയവീടൻ, ജർജസ് ജേക്കബ്, എം.ജി. അരിസ്റ്റോട്ടിൽ, രജനി മണി, ശാന്ത വിജയൻ, സീന ഗോകുലൻ, സക്കീർ തമ്മനം, മിന്നാ വിവേര, പയസ് ജോസഫ്, ആന്റണി കലൂർ തുടങ്ങിയവരാണ് സ്റ്റേഡിയം സന്ദർശിച്ചത്.

അനുമതികൂടാതെ ബലംപ്രയോഗിച്ച് സ്റ്റേഡിയത്തിൽ കടന്ന കോൺഗ്രസ് നേതാക്കൾ, മാദ്ധ്യമപ്രവർത്തകർ എന്നിവർക്കെതിരെ ജി.സി.ഡി.എ സെക്രട്ടറി സിറ്റി പൊലീസ് കമ്മിഷണർക്ക് പരാതി നൽകി. അന്താരാഷ്ട്ര ഫുട്ബാൾ മത്സരത്തിന് തയ്യാറാക്കിയ ടർഫ് തകർന്നതുമൂലം വൻനഷ്‌ടം സംഭവിച്ചെന്ന് പരാതിയിൽ പറയുന്നു.