clean

കൂത്താട്ടുകുളം: കൂത്താട്ടുകുളം നഗരസഭയിലെ ശുചിത്വ സംഗമം നഗരസഭ അദ്ധ്യക്ഷ കലാ രാജു ഉദ്ഘാടനം ചെയ്തു. ഖരമാലിന്യ സംസ്കരണ പ്രവർത്തനം മെച്ചപ്പെടുത്തുകയും നഗരസഭ നടപ്പിലാക്കി വരുന്ന മാലിന്യ സംസ്കരണ സംവിധാനങ്ങളെ കുറിച്ചുള്ള അവബോധം ശുചിത്വ അംഗങ്ങൾ വഴി ജനങ്ങളിൽ എത്തിക്കുകയും ചെയ്യുക എന്നതാണ് പരിപാടിയുടെ ലക്ഷ്യം. വൈസ് ചെയർമാൻ പി.ജി.സുനിൽകുമാർ അദ്ധ്യക്ഷത വഹിച്ചു. ഷിബി ബേബി, ജിജി ഷാനവാസ്, മരിയാ ഗൊരേത്തി, ബേബി കീരാന്തടം, ലിസി ജോസ്, പി.സി. ഭാസ്കരൻ, സിബി കൊട്ടാരം,​ സെക്രട്ടറി എസ്. ഷീബ, ക്ലീൻ സിറ്റി മാനേജർ എം.ആർ.സാനു ,എസ്.നീതു, കെ.കെ. അജിത്ത്, പി.എ. സുരേഷ് , കെ. സിജു, പി. എം. ആസിഫ്, ശ്രീജി, ദീപ ഷാജി എന്നിവർ സംസാരിച്ചു.