
കൂത്താട്ടുകുളം:കൂത്താട്ടുകുളത്ത് കേരള കോൺഗ്രസ് ജേക്കബ് കൂത്താട്ടുകുളം മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ രാഷ്ട്രീയ വിശദീകരണ വാഹന പ്രചാരണ ജാഥ നടത്തി. ഇടയാർ ഓലക്കാട്ടിൽ നിന്ന് ആരംഭിച്ച വാഹനജാഥ പാർട്ടി ലീഡർ അഡ്വ. അനൂപ് ജേക്കബ് എം.എൽ.എ ഉദ്ഘാടനം ചെയ്തു .കെ.ടി .യു .സി . സംസ്ഥാന പ്രസിഡന്റ് എം .എ.ഷാജി അദ്ധ്യക്ഷനായി .പാർട്ടി സംസ്ഥാന ജനറൽ സെക്രട്ടറി സുനിൽ ഇടപ്പലക്കാട് ,മണ്ഡലം പ്രസിഡന്റ് എം.കെ .ചാക്കോച്ചൻ, സംസ്ഥാന ജനറൽ സെക്രട്ടറി രാജു പാണാലിക്കൽ ,ജില്ലാ പ്രസിഡന്റ് ഇ. എം. മൈക്കിൾ, കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് റെജി ജോൺ തുടങ്ങിയവർ ജാഥയ്ക്ക് നേതൃത്വം നൽകി.