കൊച്ചി: തൊഴിൽരഹിതർക്ക് നൈപുണ്യ പരിശീലനം നൽകാനും തൊഴിലവസരങ്ങൾ കണ്ടെത്താനും കൊച്ചി കോർപ്പറേഷൻ ഓഫീസിൽ ജോബ് സെന്റർ ആരംഭിക്കുമെന്ന് മേയർ എം. അനിൽകുമാർ പറഞ്ഞു. നഗരസഭയുടെ നേതൃത്വത്തിൽ എറണാകുളം ടൗൺഹാളിൽ നടന്ന തൊഴിൽമേളയിൽ സംസാരിക്കുകയായിരുന്നു മേയർ. മുൻ കേന്ദ്രമന്ത്രി പ്രൊഫ. കെ.വി. തോമസ് മേള ഉദ്ഘാടനം ചെയ്തു.
80 പ്രമുഖ സ്വകാര്യ സ്ഥാപനങ്ങളുടെ പങ്കാളിത്തത്തോടെ അയ്യായിരത്തോളം തൊഴിലവസരങ്ങൾ മേളയിൽ വാഗ്ദാനം ചെയ്യപ്പെട്ടു. പത്താംക്ലാസ് അടിസ്ഥാന യോഗ്യതയുള്ളവർമുതൽ സാങ്കേതിക, മെഡിക്കൽ, പാരാമെഡിക്കൽ യോഗ്യത നേടിയവർവരെ പങ്കെടുത്തു.
തിരഞ്ഞെടുക്കപ്പെട്ട ഉദ്യോഗാർത്ഥികൾക്ക് മേയർ നിയമന ഉത്തരവുകൾ കൈമാറി.