stars1

മുളക്കുളം: ഗവ. യു.പി സ്‌കൂളിലെ 'സ്റ്റാഴ്‌സ് വർണ്ണക്കൂടാരത്തിന്റെയും മാതൃകാ പ്രീസ്‌കൂളിന്റെയും ഉദ്ഘാടനം കടുത്തുരുത്തി എം.എൽ.എ അഡ്വ. മോൻസ് ജോസഫ് നിർവഹിച്ചു. പഞ്ചായത്ത് പ്രസിഡന്റ് ടി.കെ. വാസുദേവൻ നായർ അദ്ധ്യക്ഷത വഹിച്ചു. കുറവിലങ്ങാട് എസ്.എസ്.കെ.ബി പി.സി. സതീഷ് ജോസഫ് പദ്ധതി വിശദീകരിച്ചു. കുറവിലങ്ങാട് എ.ഇ.ഒ സി. ജയചന്ദ്രൻ പിള്ള, മുൻ എച്ച്. എം ജയമോൾ കെ.ജെ., എം പി.ടി.എ പ്രസിഡന്റ് മല്ലിക സന്തോഷ് , കെ.ജി. ശിവശങ്കരൻ നായർ, മുൻ പി.ടി.എ പ്രസിഡന്റ് പൗലോസ്, പ്രീസ്‌കൂൾ അദ്ധ്യാപിക ഉഷ തുടങ്ങിയവർ സംസാരിച്ചു. പ്രധാന അദ്ധ്യാപകൻ സെയ്ദു മുഹമ്മദ് പി.എം. സ്വാഗതവും പി.ടി.എ പ്രസിഡന്റ് സാജു സി.കെ. നന്ദി പറഞ്ഞു.