ആലുവ: അഴിമതിക്കെതിരെ സമരം നടത്തിയ ബി.ജെ.പി കൗൺസിലർമാരെ ആക്രമിക്കാൻ നേതൃത്വം നൽകിയെന്നാരോപിച്ച് നഗരസഭ ചെയർമാന്റെ വസതിയിലേക്ക് ബി.ജെ.പി മുനിസിപ്പൽ കമ്മിറ്റി മാർച്ച് നടത്തി. വൈകിട്ട് ഏഴ് മണിയോടെ തോട്ടക്കാട്ടുകര കവലയിൽ നിന്നാരംഭിച്ച മാർച്ച് പൊലീസ് തടഞ്ഞു. തുടർന്ന് പ്രതിഷേധ യോഗം നടന്നു.