dinesh

കോതമംഗലം: ഭൂതത്താൻക്കെട്ട് പെരിയാറിൽ ചാടിയ വടാട്ടുപാറ വടുതലായിൽ പീതാംബരന്റെ മകൻ ദിനേശിന്റെ (46) മൃതദേഹം കണ്ടെത്തി. പെരുമ്പാവൂരിനടുത്ത് വല്ലം ഭാഗത്താണ് മൃതദേഹം പൊങ്ങിയത്. ശനിയാഴ്ച രാവിലെ ആണ് ദിനേശ് ആത്മഹത്യ ചെയ്തത്. മൃതദേഹത്തിനായി ഫയർഫോഴ്സും നാട്ടുകാരും മൂന്ന് ദിവസം തെരച്ചിൽ നടത്തിയിരുന്നു. പോസ്റ്റുമോർട്ടത്തിന് ശേഷം മൃതദേഹം സംസ്കരിച്ചു. മാതാവ്: ലീല. സഹോദരങ്ങൾ: പുഷ്പൻ,​ ഉണ്ണി,​ ജിനൻ,​ ബീന,​ ബിന്ദു. അവിവാഹിതനാണ്.