നെടുമ്പാശേരി: ബാഗ് പരിശോധന ഇഷ്ടപ്പെടാതെ ബാഗിൽ ബോംബ് ഉണ്ടെന്ന് ഭീഷണിപ്പെടുത്തിയ യാത്രക്കാരൻ നെടുമ്പാശേരി വിമാനത്താവളത്തിൽ പിടിയിലായി. ഇതേതുടർന്ന് പ്രതിയുടെ യാത്രമുടങ്ങി.
കർണാടക ബംഗ്ളൂര സ്വദേശി ശ്രീധർ ശേഷാദ്രിയാണ് (59) പിടിയിലായത്. ഇന്നലെ എയർഇന്ത്യ എക്‌സ്‌പ്രസിൽ ബംഗളൂരുവിലേക്ക് പോകാനെത്തിയപ്പോൾ വിമാനത്തിലെ അസോ. സെക്യൂരിറ്റിയോടാണ് ഇയാൾ ബോംബ് ഭീഷണിയുയർത്തിയത്. നെടുമ്പാശേരി പൊലീസിന് കൈമാറിയ പ്രതിയെ ജാമ്യത്തിൽ വിട്ടു.
കഴിഞ്ഞ 26ന് വിമാനത്താവളത്തിലെ കസ്റ്റമർകെയർ ജീവനക്കാരിയോട് ബാഗിൽ ബോംബുണ്ടെന്ന് പറഞ്ഞ് ഭീഷണിയയുർത്തിയ സെയ്തലവി എന്ന യാത്രക്കാരനും പൊലീസ് പിടിയിലായിരുന്നു.