s

തിരുവനന്തപുരം. കേരള സാഹിത്യ അക്കാഡമി തൃശൂരിൽ നടത്തിയ സാർവദേശീയ സാഹിത്യോത്സവത്തിൽ തന്നെ ക്ഷണിച്ചിരുന്നില്ലെന്നും അതിൽ തനിക്ക്

പരിഭവമില്ലെന്നും പ്രശസ്ത കഥാകൃത്ത് ടി .പദ്മനാഭൻ പറഞ്ഞു. 'ശാരീരിക ബുദ്ധിമുട്ടുകൾ മൂലം ഞാൻ അസൗകര്യം അറിയിച്ചുവെന്നാണ് ആജന്മ വിപ്ളവകാരിയായ പ്രസിഡന്റ് സച്ചിദാനന്ദനും വിശ്വ സാഹിത്യകാരനായ സെക്രട്ടറി അബൂബക്കറും പറഞ്ഞിട്ടുള്ളത്.അത് പച്ചക്കള്ളമാണ്.' പദ്മനാഭൻ

കേരളകൗമുദിയോട് പറഞ്ഞു.സാർവദേശീയ സാഹിത്യോത്സവത്തിന്റെ സംഘാടനത്തെക്കുറിച്ച് വിവരാവകാശ രേഖ പ്രകാരം കേരളകൗമുദിയിൽ ഇന്നലെ പ്രസിദ്ധീകരിച്ച വാർത്തയോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.ടിബറ്റൻ കവിയും നേപ്പാളി കവിയുമൊക്കെ വന്നിടത്ത് പദ്മനാഭനെന്തു കാര്യം.

ക്ഷണം കിട്ടിയാൽ പോകുമായിരുന്നു.കഴിഞ്ഞ തവണ പോയതുമാണ്. അസൗകര്യം

പറഞ്ഞെന്ന നുണ പ്രചരിപ്പിക്കുന്നത് ശരിയല്ലാത്തതിനാൽ ഇത്രയും പറഞ്ഞെന്നേയുള്ളു.

പദ്മനാഭൻ വ്യക്തമാക്കി.