
കേന്ദ്ര സർക്കാർ ജീവനക്കാർ കാത്തിരിക്കുന്ന എട്ടാംകേന്ദ്ര ശമ്പള കമ്മിഷൻ സംബന്ധിച്ച ഔദ്യോഗിക വിജ്ഞാപനം ഉടൻ പുറത്തിറങ്ങുമെന്ന് സൂചന. 2025 ജനുവരിയിൽ കമ്മിഷന് കേന്ദ്രം തത്വത്തിൽ അംഗീകാരം നൽകിയിരുന്നു. കമ്മിഷൻ രൂപീകരിക്കുന്നത് സംബന്ധിച്ച പ്രഖ്യാപനം ഉടൻ പ്രതീക്ഷിക്കാമെന്ന് കേന്ദ്രസർക്കാർ അറിയിച്ചു. നിലവിൽ സംസ്ഥാന സർക്കാരുകളുമായി സജീവ കൂടിയാലോചന നടക്കുകയാണ്.