vijay

സിംഹം ഒന്നിനേയും വെറുതെ തൊടില്ല, തൊട്ടാൽ വിടില്ല... ഒരു സിംഹത്തിന് ആൾക്കൂട്ടത്തിൽ എങ്ങനെ ജീവിക്കണം എന്നും ഒറ്റയ്ക്ക് എങ്ങനെ ജീവിക്കണം എന്നും അറിയാം.' ആഗസ്റ്റ് 21ന് മധുരയിൽ നടന്ന ടി.വി.കെയുടെ സമ്മേളനത്തിൽ പാർട്ടി അദ്ധ്യക്ഷൻ വിജയ് പറഞ്ഞ ഈ മാസ് ഡയലോഗ് കേട്ട് കൈയടിച്ചവരോട് മറ്റുള്ളവർ ചോദിച്ചു തുടങ്ങിയിരിക്കുന്നു. 'എവിടെ നിങ്ങളുടെ ഹീറോ? മാളത്തിന് ഉള്ളിലേക്ക് ഓടിയൊളിച്ച ഹീറോയ്ക്ക് ഇതുവരെ പുറത്ത് ഇറങ്ങാറായില്ലേ?' ഉത്തരമില്ല!