
അൽഅഖ്സ മസ്ജിദിന് ചുറ്റും ഇസ്രയേൽ നടത്തുന്ന ഖനനം പള്ളിയുടെ അടിത്തറ ദുർബലമാക്കുന്നതായി ജറുസലേം ഗവർണറേറ്റ്. പലസ്തീൻ വാർത്താ ഏജൻസിയായ വഫയാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്യുന്നത്. ഇസ്രയേലിന്റെ ഖനനം മൂലം പള്ളി അപകടാവസ്ഥയിലാണെന്നും കുഴിക്കുന്ന ഓരോ മീറ്ററും തകർച്ച ആസന്നമാക്കുകയാണെന്നുമുള്ള വാർത്തകളുമുണ്ട്.