
സമാധാന ശ്രമങ്ങൾ നടക്കുന്നതിനിടെ വീണ്ടും പാക് - അഫ്ഗാൻ ഏറ്റുമുട്ടൽ. അതിർത്തിയിൽ നടന്ന പോരാട്ടത്തിൽ അഞ്ച് സൈനികർ കൊല്ലപ്പെട്ടെന്ന് പാകിസ്ഥാൻ സ്ഥിരീകരിച്ചു. 25 ഭീകരരും കൊല്ലപ്പെട്ടു. തങ്ങളുടെ അതിർത്തിയോട് ചേർന്ന കുറം ജില്ലയിലും വടക്കേ വസീറിസ്ഥാൻ ജില്ലയിലും താലിബാൻ കടന്നുകയറാൻ ശ്രമിച്ചെന്നും തടയുന്നതിനിടെയാണ് സൈനികർക്കടക്കം ജീവൻ നഷ്ടമായതെന്നുമാണ് പാകിസ്ഥാൻ പറയുന്നത്.