rally

തൊടുപുഴ: ലോക ഹൃദയ ദിനത്തോടനുബന്ധിച്ച് മുതലക്കോടം ഹോളി ഫാമിലി ആശുപത്രിയുടെ ആഭിമുഖ്യത്തിൽ ബൈക്ക് റാലിയും ബോധവത്കരണ ക്ലാസും സംഘടിപ്പിച്ചു. ആശുപത്രി അങ്കണത്തിൽ നടന്ന ചടങ്ങിന്റെ ഉദ്ഘാടനം ജില്ലാ പൊലീസ് മേധാവി കെ.എം. സാബു മാത്യു നിർവഹിച്ചു. ആശുപത്രിയിലെ ഹൃദ്രോഗ വിദഗ്ദ്ധൻ ഡോ. ഷിജി തോമസ് വർഗീസ് ഹൃദയദിന സന്ദേശം നൽകി. ആശുപത്രി അഡ്മിനിസ്‌ട്രേറ്റർ സി.മേരി ആലപ്പാട്ട് , അസി. അഡ്മിനിസ്‌ട്രേറ്റർ ഡോ. സിസ്റ്റർ ആശ മരിയ , ആശുപത്രി മെഡിക്കൽ സൂപ്രണ്ട് ഡോ. ജോളി ജോർജ്ജ്, ഐ.എം.എ സെക്രട്ടറി ഡോ. ജെറിൻ റോമിയോ എന്നിവർ സംസാരിച്ചു. തുടർന്ന നടന്ന ബൈക്ക് റാലിയുടെ ഉദ്ഘാടന കർമ്മം കെ.എം. സാബു മാത്യു നിർവഹിച്ചു. മങ്ങാട്ടുകവല, കിഴക്കേയറ്റം, ഗാന്ധി സ്‌ക്വയർ, തൊടുപുഴ മുൻസിപ്പൽ ബസ് സ്റ്റാൻഡ്, കാഞ്ഞിരമറ്റം എന്നിവയിലൂടെ കടന്നുപോയ ബൈക്ക് റാലി തൊടുപുഴ ന്യൂമാൻ കോളേജിലെത്തി അവസാനിച്ചു. ഹോളി ഫാമിലി സ്‌കൂൾ ഒഫ് നഴ്സിങ് കുട്ടികളുടെ ഫ്ളാഷ് മോബ് നടത്തി.