കട്ടപ്പന: സ്റ്റേറ്റ് പെൻഷനേഴ്സ് യൂണിയൻ കട്ടപ്പന യൂണിറ്റ് കുടുംബസംഗമവും സ്വയം സഹായ സംഘ വാർഷികവും നടന്നു. കെ .ശശിധരൻ പതാക ഉയർത്തി. ഉച്ചകഴിഞ്ഞ് നടന്ന സമാപന സമ്മേളനം നഗരസഭ ചെയർപേഴ്സൺ ബീന ടോമി ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് പി. ഡി തോമസ് അദ്ധ്യക്ഷനായി. സെക്രട്ടറി ടി.കെ. വാസു, ജില്ലാ വൈസ് പ്രസിഡന്റ് ലീലാമ്മ ഗോപിനാഥ്, ബ്ലോക്ക് സെക്രട്ടറി കെ വി വിശ്വനാഥൻ, കെ എസ് അഗസ്റ്റിൻ, കെ .പി ദിവാകരൻ, ത്രേസ്യാമ്മ മാത്യു, ഉഷാകുമാരി വി .കെ.മെർലി തോമസ് എന്നിവർ സംസാരിച്ചു.