കട്ടപ്പന: നഗരസഭയ്ക്ക് കീഴിലെ ശുചീകരണ തൊഴിലാളികൾക്കും ഹരിത കർമ സേനഗങ്ങൾക്കുമായി മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു. കട്ടപ്പന ആയുർവേദ ആശുപത്രിയുടെ നേതൃത്വത്തിൽ നടന്ന ക്യാമ്പ് നഗരസഭ ചെയർപേഴ്സൺ ബീന ടോമി ഉദ്ഘാടനം ചെയ്തു. ജീവിതശൈലി രോഗങ്ങൾക്കുള്ള ചികിത്സയും മറ്റ് രോഗങ്ങൾക്കുള്ള ചികിത്സയും ആവശ്യമായ മരുന്നും ക്യാമ്പിൽവച്ച് സൗജന്യമായി നൽകി. നഗരസഭ വൈസ് ചെയർമാൻ അഡ്വ. കെ .ജെ ബെന്നി അദ്ധ്യക്ഷനായി.