rarichan

കട്ടപ്പന: അയ്യപ്പൻകോവിൽ അമൃതം സീനിയർ സിറ്റിസൺ ഫെഡറേഷൻ വയോജന ദിനാചരണം നടത്തി. അമൃതം ഫെഡറേഷനും വൊസാർഡും ചേർന്ന് നടത്തിയ പരിപാടി ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് രാരിച്ചൻ നീറണാക്കുന്നേൽ ഉദ്ഘാടനം ചെയ്തു. വയോജനങ്ങളുടെ ഉന്നമനം ലക്ഷ്യം വെച്ച് വർഷങ്ങളായി ജില്ലയിലുടനീളം പ്രവർത്തിച്ചുവരുന്ന സംഘടനയാണ് അമൃതം സീനിയർ സിറ്റിസൺ ഫെഡറേഷൻ. വയോജനങ്ങളുടെ വിവിധ കലാപരിപാടികളും വൊക്കേഷൻ ട്രെയിനിങ് സർട്ടിഫിക്കറ്റ് വിതരണവും വയോജനങ്ങളെ ആദരിക്കലും യോഗത്തിൽ നടത്തി. അയ്യപ്പൻകോവിൽ പഞ്ചായത്ത് പ്രസിഡന്റ് ജയ്‌മോൾ ജോൺസൺ അധ്യക്ഷയായി. ജില്ലാ കൺവീനർ ആനി ജബ്ബാരാജ്, ഫെഡറേഷൻ പ്രസിഡന്റ് ജോയി വള്ളനാമറ്റം, സെക്രട്ടറി മേരിക്കുട്ടി സെബാസ്റ്റ്യൻ, വൊസാർഡ് ഡയറക്ടർ ഫാ. ജോസ് ആന്റണി, റീന ജേക്കബ് എന്നിവർ സംസാരിച്ചു.