പന്നിമറ്റം: ആശാ സമരം ആവശ്യങ്ങൾ അംഗീകരിച്ച് ഒത്തുതീർപ്പാക്കാൻ സർക്കാർ തയ്യാറാകണമെന്നാവശ്യപ്പെട്ട് ആശാ സമരസഹായ സമിതി ആഭിമുഖ്യത്തിൽ നാളെ വൈകിട്ട് 4ന് പന്നിമറ്റത്ത് പ്രതിഷേധ സദസ് സംഘടിപ്പിക്കും. പ്രഭ സിബിയുടെ അദ്ധ്യക്ഷതയിൽ നടക്കുന്ന യോഗം കേരള ആശ ഹെൽത്ത് വർക്കേഴ്സ് അസോസിയേഷൻ സംസ്ഥാന വൈ.പ്രസിഡന്റ് എസ്. മിനി ഉദ്ഘാടനം ചെയ്യും. സംസ്ഥാന രക്ഷാധികാരി ഷൈല കെ. ജോൺ മുഖ്യ പ്രഭാഷണം നടത്തും.