idavetty
വിജയദശമി മഹോത്സവത്തിന്റെ ഭാഗമായി ഇടവെട്ടി ശ്രീകൃഷ്ണ സ്വാമി ക്ഷേത്രത്തിൽ നടന്ന വിദ്യാരംഭചടങ്ങ്

ഇടവെട്ടി: വിജയദശമി മഹോത്സവത്തിന്റെ ഭാഗമായി ഇടവെട്ടി ശ്രീകൃഷ്ണ സ്വാമി ക്ഷേത്രത്തിൽ രാവിലെ എട്ടിന് മേൽശാന്തി പെരിയമന ഹരിനാരായണൻ നമ്പൂതിരിയുടെ കാർമ്മികത്വത്തിൽ സരസ്വതി പൂജയ്ക്ക് ശേഷം വിദ്യാരംഭം നടത്തി. തുടർന്ന് വി.എം. ബിജു തന്ത്രവിദ്യാപീഠം വിദ്യാഗോപാല മന്ത്രാർച്ചനയ്ക്ക് നേതൃത്വം നൽകി. ഇടവെട്ടി കൃഷ്ണാ ഭജൻസിന്റെ ഭജനയും നടന്നു.