പീരുമേട്:ഏലപ്പാറയാൽ നിന്നും
ചെമ്മണ്ണ് സർക്കാർ സ്‌കൂളിലേക്കുള്ള മൂന്നര കിലോമീറ്റർ ദൂരംറോഡിന്റെ വശങ്ങളിലെ കാടുപടലങ്ങൾ ഗാന്ധി ജയന്തി ദിനത്തിൽ നാട്ടുകാർ വൃത്തിയാക്കി മാതൃകയായി.തേയിലത്തോട്ടത്തിലൂടെ ഇത്രയും ദൂരം നടന്നാണ് വിദ്യാർത്ഥികൾ സ്‌കൂളിൽ എത്തിയിരുന്നത്.കഴിഞ്ഞദിവസം ഈ സ്‌കൂളിന്റെ പരിസരത്തുനിന്ന് മൂർഖൻ പാമ്പിനെ വനംവകുപ്പ് പിടികൂടിയിരുന്നു.റോഡിന്റെ ഇരുവശവും കാടുകൾ വളർന്ന്‌റോഡിലേക്ക് കിടന്നതിനാൽ ഇതു വഴിയുള്ള സഞ്ചാരം ദുർഘടമായിരുന്നു. രാഷ്ട്രീയ കക്ഷിഭേദമന്യേ നാട്ടുകാരുടെ പങ്കാളിത്തത്തോടെയാണ് പ്രവർത്തനങ്ങൾ നടത്തിയത്.റോഡരികിൽ ചിതറികിടന്നിരുന്ന മാലിന്യങ്ങളും ഇവരുടെനേതൃത്വത്തിൽ നീക്കംചെയ്തു.