അടിമാലി: ചാക്കിൽ കൊണ്ടുവന്ന ഹാൻ സുമായി സ്‌കൂൾ ബസ്സ് ഡ്രൈവർ പിടിയിൽ. പെരുമ്പാവൂർ വെങ്ങോല കീപ്പുറത്ത് നസീർ (45) ആണ് അടിമാലി പോലീസ് എസ് എച്ച് ഒ ക്ക് കിട്ടിയ രഹസ്യ വിവരത്തെ തുടർന്ന് കഴിഞ്ഞ ദിവസം പിടിയിലായത്. വിൽപ്പനയ്ക്കായി ചാക്കിൽ കൊണ്ടുവന്ന 300 പാക്കറ്റ് ഹാൻസും, കൂൾ ലിപ് ഇന ത്തിൽ പെട്ട 47 പാക്കറ്റ് കളും കസ്റ്റഡിയിലെടുത്തു. പെരുമ്പാവൂരിനടുത്തുള്ള സ്വകാര്യസ്‌കൂൾ ബസിന്റെഡ്രൈവറാണ്..