അടിമാലി: അടിമാലി സെന്റ് തോമസ് ഓർത്തഡോക്സ് പള്ളിയുടെ നാൽപ്പത്തിരണ്ടാമത് പെരുന്നാളും ഡോ. ഫിലിപ്പോസ് മാർ തോയോഫിലോസ് തിരുമേനിയുടെ ശ്രാദ്ധപ്പെരുന്നാളും സമാപിച്ചു. തിരുന്നാളിന്റെ ഭാഗമായി ബുധനാഴ്ച വൈകിട്ട് പെരുന്നാൾ പ്രദക്ഷിണം നടന്നു. യൂഹോനോൻ മാർ പോളികോർപ്പസ് മെത്രാപ്പോലീത്ത സന്ധ്യാനമസ്‌ക്കാരത്തിന് ശേഷം തിരുന്നാൾ സന്ദേശം നൽകി.തിരുന്നാൾ അവസാന ദിവസമായ ഇന്നലെ പ്രദക്ഷിണവും ആശിർവാദവും നേർച്ചയും നടന്നു.തുടർന്ന് സ്‌കോളർഷിപ്പ് വിതരണവും അനുമോദന ചടങ്ങും നടത്തി. .ഇടവക വികാരി ഫാ.അജിത്ത് ജോസഫ് പുതുപ്പറമ്പിൽ, ട്രസ്റ്റി ജോണി എം പി, ജിൻജോ ജോൺ, ജോമോൻ പി എം എന്നിവരുടെ നേതൃത്വത്തിലാണ് തിരുന്നാൾ ആഘോഷങ്ങൾ നടന്നത്.