mm-mani
സേനാപതി കുടുംബാരോഗ്യ കേന്ദ്രം പുതിയ കെട്ടിടത്തിന്റെ ഉദ്ഘാടനം എം.എം മണി എം.എൽ.എ നിർവഹിക്കുന്നു.

ഇടുക്കി: ആരോഗ്യമേഖലയിൽ പൊതുജനങ്ങൾക്ക് മികച്ച സേവനം ഉറപ്പാക്കാൻ സംസ്ഥാന സർക്കാർ പ്രത്യേക ശ്രദ്ധ നൽകുന്നുണ്ടെന്ന് എം.എം മണി എം.എൽ.എ മാങ്ങാത്തൊട്ടിയിൽ സേനാപതി കുടുംബാരോഗ്യ കേന്ദ്രത്തിന്റെ പുതിയ കെട്ടിടം ഉദ്ഘാടനം ചെയ്യുകയായിരുന്നു എം.എൽ.എ. 2018 - 19 വർഷത്തിൽ സേനാപതി പ്രാഥമികാരോഗ്യ കേന്ദ്രം കുടുംബാരോഗ്യ കേന്ദ്രമായി ഉയർത്തിയത്. തുടർന്ന് 1.39 കോടി രൂപ ചെലവിലാണ് 4500 ചതുരശ്ര അടി വിസ്തീർണത്തിൽ പുതിയ കെട്ടിടം നിർമിച്ചത്. പുതിയ കെട്ടിടത്തിൽ രണ്ട് ഒ.പി മുറി, ഡ്രസിംഗ് ഒ.പി, ഇ.സി.ജി മുറി, 3 ബെഡ് ഒബ്സർവേഷൻ വാർഡ്, ഇഞ്ചക്ഷൻ റൂം, നെബുലൈസേഷൻ എന്നിവയ്ക്കായി പ്രത്യേകം സൗകര്യങ്ങളുണ്ട്. ഇതിന് പുറമെ ക്ഷയരോഗ പരിശോധന ലാബ്, ഫാർമസി, ഫീഡിംഗ് റൂം, സ്റ്റാഫ് റൂം, രോഗികൾക്കുള്ള കാത്തിരിപ്പ് കേന്ദ്രം എന്നിവയും പുതിയ കെട്ടിടത്തിൽ ഒരുക്കിയിട്ടുണ്ട്.

മാങ്ങാത്തൊട്ടിയിലെ സേനാപതി കുടുംബാരോഗ്യ കേന്ദ്രം അങ്കണത്തിൽ ചേർന്ന യോഗത്തിൽ സേനാപതി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് തിലോത്തമ സോമൻ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഉഷാകുമാരി മോഹൻകുമാർ മുഖ്യപ്രഭാഷണം നടത്തി. ജില്ലാ പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ വി.എൻ മോഹനൻ, ത്രിതല പഞ്ചായത്ത് അംഗങ്ങളായ കെ.ടി വർഗീസ്, ആതിര ലിജോ, ഷീന ബിജു, പി.പി എൽദോസ്, ബീന സണ്ണി, ഷൈല അമ്പാടി, കെ.എ ബെന്നി, ഡെയ്സി സൈമൺ, ബിജി ബെന്നി, സന്ധ്യ അനീഷ്, വിവിധ രാഷ്ട്രീയ സാമൂഹിക സംഘടനാ പ്രതിനിധികളായ പി.കെ ശശിധരൻ നായർ, ജെയിംസ് തെങ്ങുംകുടി, ബേബി പുൽപ്പറമ്പിൽ, എം.ജെ കുര്യൻ, ജോസ് പുതുപ്പള്ളിൽ,നാഷണൽ ഹെൽത്ത് മിഷൻ എ.ഇ ശിവകുമാർ, മെഡിക്കൽ ഓഫീസർ ഡോ. ദീപു കൃഷ്ണ, ഡോ. അഞ്ചുമോൾ സി.എ, എന്നിവർ പ്രസംഗിച്ചു.