തൊടുപുഴ: ആൾ ഇന്ത്യ ബാങ്ക് എംപ്ലോയീസ് അസോസിയേഷൻ ജില്ലാ സമ്മേളനം നാളെ ചെറുതോണിയിൽ നടക്കും. രാവിലെ 10ന് എ.ഐ.ബി.ഇ.എ ജില്ലാ ചെയർമാൻ എബിൻ ജോസ് പതാക ഉയർത്തുന്നതോടെ സമ്മേളനം തുടങ്ങും. മന്ത്രി റോഷി അഗസ്റ്റിൻ ഉദ്ഘാടനം ചെയ്യും. ഓൾ ഇന്ത്യ ബാങ്ക് എംപ്ലോയീസ് അസോസിയേഷൻ ജോയിന്റ് സെക്രട്ടറി ബി.രാംപ്രകാശ് മുഖ്യപ്രഭാഷണം നടത്തും. എ.ഐ.ടി.യു.സി സംസ്ഥാന കൗൺസിൽ അംഗം കെ.സലിംകുമാർ മുഖ്യാതിഥിയായും ആൾ കേരള ബാങ്ക് എംപ്ലോയീസ് ഫെഡറേഷൻ സംസ്ഥാന പ്രസിഡന്റ് എ.ആർ സുജിത്ത് രാജു വിശിഷ്ടാതിഥിയുമായി പങ്കെടുക്കും. സമ്മേളനത്തിൽ ജോയിന്റ് കൗൺസിൽ ജില്ലാ പ്രസിഡന്റ് ആർ,ബിജുമോൻ,നേതാക്കളായ സന്തോഷ് സെബാസ്റ്റ്യൻ, സി.കെ ജയപ്രകാശ്, സന്ദീപ് നാരായണൻ, പി.കെ ജബ്ബാർ, സെൽവിൻ ജോൺ എന്നിവർ പ്രസംഗിക്കും.